അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയായ ‘റിവൈവൽ പ്രയർ ഡിസംബർ 2 മുതൽ 4 വരെ

KE NEWS DESK

പുനലൂർ: ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing) എന്നതാണ് ചിന്താവിഷയം. ഡിസംബർ 2 മുതൽ 4 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ പഠനക്ലാസും ആരാധനയും മൂന്ന് ദിവസത്തെ പ്രത്യേക പ്രോഗ്രാമായി ക്രമീകരിച്ചിരിക്കുന്നു. Zoom പ്ലാറ്റ്ഫോമിലാണ് പ്രോഗ്രാം നടക്കുന്നത്.

പ്രമുഖ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ജോർജ് പി ചാക്കോയാണ് മൂന്ന് ദിവസവും ക്ലാസുകൾ നയിക്കുന്നത്. ന്യൂയോർക്കിലെ ക്രൈസ്റ്റ് എ ജി സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ് പാസ്റ്റർ ജോർജ് പി. ചാക്കോ. കൗൺസലിംഗ്, മിഷൻ, ചാരിറ്റി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ നല്കി പ്രവർത്തിക്കുകയും നേതൃത്വം നല്കുകയും ചെയ്യുന്ന ദൈവദാസനാണ് പാസ്റ്റർ ജോർജ് പി. ചാക്കോ.

പാസ്റ്റർമാരായ ഷാബു ജോൺ (തുവയൂർ – അടൂർ),ബിജു എൻ.തോമസ് (മുണ്ടക്കയം) പി.ഡി.ജോൺസൻ (കോഴഞ്ചേരി) എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷൻമാരാകും. ആലുവ എ.ജി.ക്വയർ, ബ്രദർ ബിപിൻ പോൾ ( ശാലേം എ ജി ദുബായ്), വ്ലാത്താങ്കര എ.ജി.ക്വയർ എന്നിവർ യഥാക്രമം ഡിസംബർ 2, 3, 4 തീയതികളിൽ ഗാനശുശ്രുഷ നയിക്കും.

രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും നിലയ്ക്കാതെ തുടർന്നു കൊണ്ടിരിക്കുന്നു. തുടർച്ചയായ പതിനാല് മാസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ),
റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ),എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading