എക്സൽ വിബിഎസ് 2025 ഡയറക്ടേഴ്സ് ഗൈഡ് പ്രകാശനം നിർവഹിച്ചു

തിരുവല്ല : കുട്ടികളുടെ ആത്മീക ശുശ്രൂഷയിൽ 18-ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന എക്സൽ വിബിഎസ് 2025 ൻ്റെ ഡയറക്ടേഴ്സ് ഗൈഡ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനിൽ വച്ച് എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാ.അനിൽ ഇലന്തൂർ, ശാരോൻ ഫെല്ലോഷിപ്പ് നാഷണൽ സെക്രട്ടറി റവ. വി.ജെ. തോമസിനു നൽകി പ്രകാശനം ചെയ്തു.

News Middle Advt Banner

എക്സൽ വിബിഎസ് അസോ. ഡയറക്ടർ ജോബി. കെ.സി. പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിബിഎസ് കോഡിനേറ്റർ കിരൺകുമാറും എക്സൽ ടീമംഗങ്ങളും സംബന്ധിച്ചു. പാസ്റ്റർ ഫിന്നി ജേക്കബ്, പാ. എബ്രഹാം ജോസഫ്, പാസ്റ്റർ ജോൺ തോമസ് എന്നിവർ പ്രാർത്ഥനയും പിന്തുണയും അറിയിച്ചു. ജനുവരി 18 മുതൽ കേരളത്തിലെ ജില്ലാതല അധ്യാപക ട്രെയിനിംഗ് നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading