പങ്കുവയ്ക്കലിന് അസാധാരണ ശക്തിയുണ്ട്: പാസ്റ്റർ ജോമോൻ ജോസഫ്

തിരുവല്ല: പങ്കുവയ്ക്കലിന് അസാധാരണ ശക്തിയുണ്ട് എന്ന് പാസ്റ്റർ ജോമോൻ ജോസഫ്. ഉല്പത്തി പുസ്തകത്തിലെ പങ്കുവയ്ക്കലിലൂടെ മനുഷ്യൻ വീണുപോയപ്പോൾ പുതിയനിയമത്തിലൂടെ അത് ദൈവസ്നേഹത്താൽ തിരികെ പിടിച്ചു എന്നും സുവിശേഷം പങ്കുവയ്ക്കുന്നതിൽ നാം ഉൽസുകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബി വർഗീസ് മുഖ്യ സന്ദേശം നൽകി. ബ്രദർ കെ ഇ ജോർജ്കുട്ടി,പാസ്റ്റർ റോയ് വർഗീസ്, പാസ്റ്റർ പി എ ചാക്കോച്ചൻ,പാസ്റ്റർ റോയ് വി സാമൂവേൽ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാളെ രാവിലെ 9.30ന് മിഷൻ കോൺഫറൻസും ഉച്ചയ്ക്ക് 2. 30ന് മിഷൻ ചലഞ്ചും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading