ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസംബർ 25 മുതൽ
പത്തനാപുരം : ഇന്ത്യ പെന്തക്കോസ്ത് പത്തനാപുരം സെന്റർ കൺവൻഷൻ ഡിസംബർ 25 മുതൽ 29 വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ രാത്രി 8:45 വരെ പത്തനാപുരം ഐപിസി ശാലേം ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ സി.എ തോമസ്(പത്തനാപുരം സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജേക്കബ് ജോർജ്,പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ ഷിബിൻ ജി. ശാമുവൽ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, റവ.ഡോ. സജി കെ. പി കോട്ടയം, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ എബ്രഹാം ജോർജ്(വൈസ് പ്രസിഡന്റ്, ഐപിസി കേരള സ്റ്റേറ്റ്)എന്നിവർ ദൈവവചനം സംസാരിക്കും. പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

വെള്ളിയാഴ്ച പകൽ 10 മണി മുതൽ സഹോദരി സമാജം വാർഷിക മീറ്റിംഗിൽ സിസ്റ്റർ ജയ്‌മോൾ രാജു(സെക്രട്ടറി, കേരള സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ്പ്) ദൈവവചനം സംസാരിക്കും. ശനിയാഴ്ച രാവിലെ 10 മണിമുതൽ 12:30 വരെ പാസ്റ്റേഴ്സ് & ഫാമിലി മീറ്റിംഗ് നടക്കും. 29 ന് ഞാറാഴ്ച രാവിലെ 9 മണിമുതൽ നടക്കുന്ന കർത്തൃമേശയോടും, സംയുക്ത സഭായോത്തോടും കൺവൻഷൻ സമാപിക്കും.

- Advertisement -

Comments are closed.