വാഹനാപകടത്തിൽ യുവതി മരിച്ചു

മല്ലപ്പള്ളി : കാർ ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ എം. ഇ. വറുഗീസിൻ്റെയും അമ്മുക്കുട്ടി വറുഗീസിൻ്റെയും മകൻ പ്രമോദ് ഇ. വറുഗീസിൻ്റെ ഭാര്യ രശ്മി (38) നിര്യാതയായി. അരൂരിനടുത്ത് കുമ്പളം ടോൾ പ്ലാസക്ക് സമീപമായിരുന്നു അപകടം.

News Middle Advt Banner

കാർ ഓടിച്ചിരുന്ന പ്രമോദ്, ഒപ്പം യാത്ര ചെയ്തിരുന്ന മകൻ ആരോൻ എന്നിവർ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
മരണമടഞ്ഞ രശ്മി കരുനാഗപ്പള്ളി Fides Academy എം.ഡി.യും വളരെ വർഷങ്ങളായി IELTS, OET ട്രെയിനിംഗ് മേഖലയിൽ അതിപ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിയുമായിരുന്നു. നാട്ടിലെങ്ങും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളിലൂടെ രശ്മിയുടെ മുഖം എവർക്കും സുപരിചിതമായിരുന്നു. തിരുവല്ലയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുമ്പോൾ ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കാർ ഓടിച്ച പ്രമോദ് ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading