ലഡാക്കിൽ വിമാനം തകർന്ന് മരിച്ച ഇലന്തൂർ സ്വദേശി സൈനികനായ തോമസ് ചെറിയാൻ്റെ സംസ്‌കാരം നാളെ

ഇലന്തൂർ: 56 വർഷം മുൻപ് ലഡാക്കിൽ വിമാനം തകർന്ന് മരിച്ച ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ സംസ്‌കാരം കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നാളെ നടക്കും.

News Middle Advt Banner


തോമസ് ചെറിയാന്റെ ഭൗതീക ശരീരം ഇന്ന് വ്യാഴാഴ്ച തിരുവനന്തപുരം എയർപോർട്ടിലെത്തിച്ചു.പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിന് ശേഷം
വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം
രാവിലെ പത്തിന് ഇലന്തൂരിൽ എത്തിക്കും. തുടർന്ന് വിലാപയാത്രയായി ഭവനത്തിൽ കൊണ്ടുവരും. പൊതുദർശനത്തിന് ശേഷം 12 മണിയോടെ വിലാപയാത്രയായി കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക് കൊണ്ട് വരുകയും രണ്ടു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംശുശ്രുഷ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading