വയനാടിന് സ്വാന്തനമായി ഐപിസി പാമ്പാടി സെന്റർ

അനീഷ് പാമ്പാടി

പാമ്പാടി :- ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വയനാട് ജനതയുടെ കണ്ണീർ ഒപ്പാൻ ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ നേതൃത്വത്തിൽ വയനാടിന് കടന്നു പോയ ടീമിന് കഴിഞ്ഞു.

News Middle Advt Banner


സെന്റർ ബ്രദേഴ്സ് ഫെല്ലോഷിപ്പിന്റെ കീഴിലുള്ള പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ പാസ്റ്റമ്മാരായ ബിനു സി രാജൻ, ടിഗോ തങ്കച്ചൻ, ഷാന്റോ വർഗീസ്, തോമസ് വർഗീസ്, പി സി എബ്രഹാം, ലാലു തോപ്പിൽ, ഷിജു കാഞ്ഞിര തറയിൽ, വത്സൻ എബ്രഹാം തുടങ്ങിയവർ കടന്നു പോയി മൂല്യമേറിയ 27 പീസ് അടങ്ങിയ 150 ഡിന്നർ സെറ്റുകൾ നൽകി.
കഴിഞ്ഞ ദിവസം നടന്ന പ്രസ്തുത സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് മരയ്ക്കാർ ഉത്ഘാടനം ചെയ്യുകയും പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി വിതരണം നടത്തുകയും ചെയ്തു.
ഈ മീറ്റിങിൽ തന്നെ സംസ്ഥാന പിവൈപിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ 30 ഫ്രിജുകൾ വിതരണം നടത്തി.
സംസ്ഥാന പിവൈപിഎ എക്സിക്യുട്ടീവ് അംഗങ്ങളും, പാമ്പാടിയിൽ നിന്ന് കടന്നു പോയ സഹോദരിമ്മാരായ ഷീല സാം, ഷൈജ ഷാന്റോ, ബീന വർഗീസ്, സുജ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
കോർഡിനേറ്ററായി പാസ്റ്റമ്മാരായ സാബു എബ്രഹാം, രാജീവും പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading