ഐക്യത്തോടെ നിന്നാൽ വിജയം ഉറപ്പ്: പാസ്റ്റർ വൈ റെജി

മീഡിയ ഡെസ്‌ക്ക്, ചർച്ച് ഓഫ് ഗോഡ്

മുളക്കുഴ: ഐക്യതയോടെ നിന്നാൽ വിജയം ഉറപ്പാണെന്നും ആർക്കും നമ്മെ തോൽപ്പിക്കാൻ കഴിയില്ലെന്നും ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സെൻ്റർ പാസ്റ്റർന്മാരുടെ കോൺഫറൻസ് മുളക്കുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

നെഹമ്യാവ് രണ്ടാം അദ്ധ്യായം 17 മുതൽ 20 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി “മതിൽ പണിയും വിജയവും ” എന്ന പ്രമേയത്തെ വിശദീകരിച്ച് സംസാരിച്ചു. എതിർപ്പുകൾ എത്ര ശക്തമാണെങ്കിലും ഐക്യതയും കഠിനാദ്ധ്വാനവും സമർപ്പണവും ഉണ്ടെങ്കിൽ പണി പൂർത്തിയാക്കും. നെഹമ്യാവിൻ്റെ നേതൃത്വ ഗുണവും ദർശനവും ശുശ്രൂഷകന്മാർക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ സ്വാഗതവും സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഷിജു മത്തായി കൃതജ്ഞതയും പറഞ്ഞു.

സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് പാസ്റ്റർ സി സി തോമസ് മുഖ്യ അതിഥിയായിരുന്നു. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതലക്കാർ, സെൻ്റർ ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് നടന്ന വിപുലമായ ജനറൽ കൺവൻഷൻ ആലോചനാ യോഗത്തിൽ പാസ്റ്റർന്മാരും മുൻ കൺവീനർന്മാരും സ്റ്റേറ്റ് ബോർഡ് ഭാരവാഹികളും അല്മായ പ്രതിനിധികളും ഉൾപ്പടെ വലിയ ജനപങ്കാളിത്തം ഉണ്ടായത് ശ്രദ്ധേയമായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading