സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സെൻ്റർ ത്രിദിന കോൺഫറൻസ് നെയ്യാർ ഡാമിൽ തുടക്കമായി.

തിരുവനന്തപുരം: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തിരുവനന്തപുരം സെന്റർ സൺഡേ സ്കൂൾ -യുവജന -ഫാമിലി ത്രിദിന കോൺഫറൻസ് പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നെയ്യാർ ഡാം രാജിവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിൽ തുടക്കമായി.

News Middle Advt Banner

ഇവാഞ്ചലിക്കൽ സഭാ സെക്രട്ടറി റവ.ഏബ്രഹാംജോർജ് ഉദ്ഘാടനം ചെയ്തു. കാലിക സമൂഹത്തിൽ ദൈവീക ജ്ഞാനത്തോടെ ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സത്യസന്ധതയോടും വിശ്വസ്തതയോടെ കൂടി നിറവേറ്റി നന്മയിൽ ജീവിക്കുവാനും ജീവിതം ദൈവത്തിനായി സമർപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

റവ. സാം മാത്യു നന്തൻ കോട് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ റവ.സാം മാത്യു പാറക്കോണം, സൗത്ത് കേരള ഡയോസിഷൻ സെക്രട്ടറി റവ.കെ.എസ്.ജെയിംസ്, റവ.ജിജോ ജോർജ് മൈലച്ചൽ,റവ. ജോബിൻ ജോൺ മഞ്ചവിളാകം,അലക്സാണ്ടർ മാത്യു, ജോസ് മഞ്ചവിളാകം,സെന്റർ സെക്രട്ടറി മാത്യു ശാമുവേൽ എന്നിവർ പ്രസംഗിച്ചു. ജ്ഞാനിയായിരിക്കുക എന്ന മുഖ്യ ചിന്താവിഷയത്തെ ആസ്പദമാക്കി സഭാ ട്രഷറർ റവ. പി.ടി.മാത്യു, യുവജന പ്രവർത്തന ബോർഡ്‌ സെക്രട്ടറി റവ. അനീഷ് മാത്യു, സണ്ടേസ്കൂൾ ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, റവ. ജോബിൻ ജോസ്, ബേസിൽ ജോർജ്, ഷാൽ സോമൻ, തിരുവനന്തപുരം അഡൊണായി ടീം ഭാരവാഹികൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും.

17 ന് 2 ന് സമാപന സമ്മേളനം മുൻ പ്രിസൈഡിങ് ബിഷപ്പ് ഡോ.ടി.സി.ചെറിയാൻ ഉദ്ഘാടനം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading