ക്ലാഡീഫ് ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് പുതിയ സഭാമന്ദിരത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടന്നു

ക്ലാഡീഫ്: യുകെയിൽ വളർന്നുകൊണ്ടിരിക്കുന്ന
ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് സ്വന്തമായി വാങ്ങിയ പുതിയ സഭാമന്ദിരത്തിൻ്റെ സമർപ്പണ ശുശ്രൂഷ സെപ്റ്റംബർ 14 ന് നടന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ. പ്രിൻസ് പ്രെയിസൻ്റെ സാനിധ്യത്തിൽ ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി തോമസ് സമർപ്പണ ശുശ്രൂഷ പ്രാർത്ഥനയോടെ നിർവഹിച്ചു.

2015 ൽ ചെറിയ തുടക്കമായി ആരംഭിച്ച ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ഇന്ന് പാസ്റ്റർ.പ്രിൻസ് പ്രയിസൻ്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ ആരാധനകൾ നടക്കുന്നു. അദ്ദേഹത്തോടോപ്പം സഹശുശ്രൂഷകൻമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഐപിസി അയർലൻ്റ് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ. സി.റ്റി എബ്രഹാം, പാസ്റ്ററുമാരായ.ബിജു ചെറിയാൻ, ജോൺ മത്തായി, ജെയിസ് ജോർജ്ജ്, അലൻ എബ്രഹാം, വിൽസൻ മാത്യൂ, രഞ്ജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading