46 ടീമുകൾ മാറ്റുരയ്ക്കും; സ്മാഷ് 2026 സീസൺ 2 ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 24ന്
ബ്രാംപ്ടൺ: ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) ഒന്റാറിയോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർചർച്ച് ബാഡ്മിന്റൺ ടൂർണമെന്റായ സ്മാഷ് 2026 സീസൺ 2 ഒക്ടോബർ 24 ശനിയാഴ്ച ബ്രാംപ്ടണിലെ റോയൽ ബാഡ്മിന്റൺ ക്ലബ്ബിൽ നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

നാല് വിഭാഗങ്ങളിലായി 46 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിവിധ സഭകളിൽനിന്നുള്ള താരങ്ങൾ മാറ്റുരയ്ക്കും. കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനൊപ്പം സഭകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കെ.ഇ. ഒന്റാറിയോ ചാപ്റ്റർ പ്രസിഡന്റ് ഇവാഞ്ചലിസ്റ്റ് ബിജു പി. സാമിന്റെയും ഗെയിം കോർഡിനേറ്റർ നെൽസൺ ജോസിന്റെയും ഏകോപനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ചാപ്റ്റർ സെക്രട്ടറി ദീപ ജോൺസൺ, ട്രഷറർ പാസ്റ്റർ സിജോ ജോസഫ് എന്നിവരോടൊപ്പം മറ്റ് ചാപ്റ്റർ കമ്മിറ്റി അംഗങ്ങളും ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു.
ടൂർണമെന്റിലെ മത്സരങ്ങൾ ബ്രയൺസ് മീഡിയ (Brions Media) വഴി തത്സമയം സംപ്രേഷണം ചെയ്യും.കായികമികവിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ടൂർണമെന്റ് ഒന്റാറിയോയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ആവേശകരമായ കായികവേദിയാകും.

- Advertisement -


Comments are closed.