ഈ കുഞ്ഞിന് അടിയന്തര സഹായം ആവശ്യമുണ്ട്

അടിയന്തര സഹായത്തിനായി സുമനസുകളെ തേടുന്നു

 

 

News Middle Advt Banner

ഇടുക്കി ജില്ലയിൽ താമസിക്കുന്ന എസാ ആൻ വിനോജ് എന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന്, എസാ ബിലിയറി അട്രീസിയ എന്ന അപൂർവ കരൾ രോഗം ബാധിച്ചു ജീവന് ഭീക്ഷണി നേരിടുന്നു . ഈ ഗുരുതര സാഹചര്യത്തിൽ എസയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.

ശസ്ത്രക്രിയയ്ക്കും അതുമായി ബന്ധപ്പെട്ട ചെലവുകൾക്കും ഏകദേശം 35 ലക്ഷം രൂപയോളം വരുന്ന ചെലവ് പ്രതീക്ഷിക്കപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് മാത്രം 20 ലക്ഷം രൂപയും, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്കും 5 ലക്ഷം രൂപയും, ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സയ്ക്കും 10 ലക്ഷം രൂപയും വേണം. എസയുടെ മാതാപിതാക്കൾ അവരുടെ മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും ചെയ്യുന്നുവെങ്കിലും, ഈ തുക സ്വരൂപിക്കുന്നത്തിനു സാധാരണക്കാരായ ഇവർക്ക് കഴിയുന്നില്ല.ആയതിനാൽ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ അവർക്കു സുമനസുകളുടെ സഹായം അനിവാര്യമായിരിക്കുന്നു

ഈ നിർണായക ഘട്ടത്തിൽ, ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ നമ്മുക്ക് ഒരുമിച്ചു കൈകോർക്കാം . നിങ്ങളുടെ ചെറിയ സഹായം പോലും ഈ കുഞ്ഞിന് ഒരു പുതിയ ജീവിതം നൽകാൻ സഹായകമാകും. ആറ് മാസം മാത്രം പ്രായമുള്ള എസയ്ക്ക് ഇനിയും ഒരു നീണ്ട ജീവിതം മുന്നിലുണ്ട്, പക്ഷേ ആ ഭാവി സാധ്യമാക്കാൻ ഈ ശസ്ത്രക്രിയ അനിവാര്യമാണ് .

സാമ്പത്തികമായോ , ഈ കാര്യം മറ്റുള്ളവരെ അറിയിക്കുന്നതിലൂടെയോ, ഈ കുടുംബത്തെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതിലൂടെയോ നിങ്ങൾ നൽകുന്ന ഏതെങ്കിലും സഹായം എസയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമാകും.

സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://milaap.org/fundraisers/support-child-of-vinoj?utm_source=whatsapp&utm_medium=whatsapp_status_message

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading