റവ.ബോബി എസ് മാത്യു വേദശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി

മണക്കാല : റവ.ബോബി എസ് മാത്യു വേദശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി.

സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ‘Towards a theology of Hospitality in Reimagining Theology of Religions in Pluralistic Context of India’ എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.പെരുനാട് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗമായ പാസ്റ്റർ ബോബി എസ് മാത്യു ഇപ്പോൾ ചാരുംമൂട് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായി കർത്തൃവേല ചെയ്യുന്നു.

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലെയും മുളക്കുഴ മൌണ്ട് സീയോൻ ബൈബിൾ കോളേജിലെയും അദ്ധ്യാപകനാണ്. Bsc ഫിസിക്സ് ഡിഗ്രിക്ക് ശേഷം മണക്കാലയിൽ നിന്ന് ബി. ഡി, എം റ്റി എച് എന്നിവ കരസ്തമാക്കിയതിനു ശേഷം വേദദ്ധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു.  ഭാര്യ ആൽബ, മക്കൾ :മിരെയാ, മഹത്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading