പാസ്റ്റർ കുളത്തൂപ്പുഴ ഷിബുവിൻ്റെ പിതാവ് തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) അക്കരെ നാട്ടിൽ

കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി.

News Middle Advt Banner

സംസ്ക്കാരം സെപ്റ്റംബർ 13 വെള്ളിയാഴ്ച്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്കു രണ്ടിനു കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
ഡിപ്പാർട്ടുമെന്റ് ഓഫ് ടെലികോമിൽ (P&T / DOT) ഗ്വാളിയോർ, ഇൻഡോർ, തുടങ്ങി കേരളത്തിൽ കോട്ടയം, തിരുവനന്തപുരം, കൊല്ലം (CTO – Central Telegraph Office) സി.ടി.ഒ. കളിൽ സേവനം ചെയ്തിട്ടുണ്ട്.
പത്തനാപുരം പനച്ചമൂട്ടിൽ ചിന്നമ്മ ജോർജ് ആണ് ഭാര്യ.
സാമൂഹിക പ്രവർത്തകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കുളത്തൂപ്പുഴ ഷിബുവിന്റെ പിതാവാണ്.
മറ്റു മക്കൾ: ഷെർളി തോമസ്, ലിജി ബിജു. (മൂന്നു മക്കളും യു.എസ്.എ. യിൽ ആണ്).
മരുമക്കൾ: മറിയാമ്മ എസ്. ജോർജ് (മോനി), ജോൺ എം. തോമസ് (ജിബോയി) യു.എസ്.എ., തിരുവല്ല നെല്ലിശ്ശേരിൽ ബിജു ആന്റണി (യു.എസ്.എ.).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading