സൈമൺ ചാക്കോയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഷാർജ : സൈമൺ ചാക്കോയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. അലഹബാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് (യൂ പി) യൂ ഏ ഇ ലെ താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ആത്മീയ ജീവിതം എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് പി എച്ച് ഡി ലഭിച്ചത്.

ഐ പി സി ഗോസ്പൽ സെന്റർ ഷാർജ, ഐ പി സി ഹെബ്രോൻ അലൈൻ സഭകളുടെ സീനിയർ പാസ്റ്റർ ആണ് ഡോക്ടർ. സൈമൺ ചാക്കോ.

വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി (ഷാർജ) ഡീൻ,ഐപിസി യുഎഇ റീജിയൻ ജോയിൻ സെക്രട്ടറി, ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ പ്രസിഡന്റ്, ഇന്ത്യ സൺഡേ സ്കൂൾ യൂണിയൻ ഗെവേണിംഗ് ബോഡി മെമ്പർ എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സും ഡൽഹിയിൽ നിന്ന് എംബിഎയും എബേൻ ഏസർ തിയോളജിക്കൽ സെമിനാരി (വേങ്ങൂർ) യിൽ നിന്നും എംടിഎച്ചും നേടി. ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും (തായ്‌ലൻറ്) അഡ്വാൻസ്ഡ് ലീഡർഷിപ്പ് ട്രെയിനിങ്, യൂത്ത് വിത്ത് ഏ മിഷനിൽ നിന്നും ഡി സൈപ്പിൾഷിപ്പ് ട്രെയിനിങ്ങും പ്രിൻസിപിൾസ് ഓഫ് ചൈൽഡ് ആൻഡ് യൂത്ത് മിനിസ്ട്രിയും നേടി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അധികമായി പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളി സമൂഹത്തിന്റെ വിവിധങ്ങളായ ജീവൻ പ്രശ്നങ്ങളിൽ സജീവ പങ്കാളിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading