മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായ്ക്ക് ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ അനുമോദനം

ബഹ്‌റൈൻ: മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നവാഭിഷിക്തനായ അടൂർ ഭദ്രാസനാദ്ധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായെ അനുമോദിക്കുന്നതിനായി 2024 സെപ്തംബർ 6, വെള്ളിയാഴ്ച വൈകിട്ട് 8:00 മണിയ്ക്ക് മാർത്തോമ്മാ കോംപ്ലക്സിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു.

ഇടവക ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ സെൻറ്. പോൾസ് മാർത്തോമാ ഇടവക വികാരി റവ. മാത്യു ചാക്കോയുടെ പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം ഇടവക സെക്രട്ടറി ശ്രീ. സൺസി ചെറിയാൻ സ്വാഗതം ആശംസിച്ചു.
സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായി എന്നിവരുടെ ആശംസകൾക്ക് ശേഷം ബിജു കുഞ്ഞച്ചൻ (ഇടവക ട്രസ്റ്റി),  ജോബി എം ജോൺസൺ എന്നിവർ ചേർന്ന് തിരുമേനിയ്ക്ക് മൊമെന്റോ നൽകി ആദരിച്ചു. അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായുടെ മറുപടി പ്രസംഗത്തിനു ശേഷം, അക്കൗണ്ടന്റ് ട്രസ്റ്റി ചാൾസ് വർഗ്ഗീസ് യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. ജോയ്‌സ് ജിജി പുന്നൂസിന്റെ പ്രാർത്ഥനയോടെ യോഗം പര്യവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading