ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ ബെംഗളൂരു സെൻ്റർ 18-മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 26 മുതൽ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ ബെംഗളൂരു സെൻ്റർ 18-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്‌ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെൻ്റർ പ്രസിഡൻറുമായ പാസ്റ്റർ ഡോ വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ. കെ.എസ്.ജോസഫ്, സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ്, പി.സി.ചെറിയാൻ (റാന്നി), ഷിബു തോമസ് (ഒക്കലഹോമ ) എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 27ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 28 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30-4.30 വരെ സൺഡസ്‌കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 9 ന് ബെംഗളൂരു സെൻ്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്‌ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

കൺവെൻഷൻറെ അനുഗ്രഹത്തിനായി സെപ്റ്റംബർ 12 മുതൽ 14 വരെ പ്രത്യേക ഉപവാസ പ്രാർഥന ഐ.പി.സി ഹെഡ്ക്വാർട്ടേഴ്‌സിൽ നടക്കും പാസ്റ്റർ ഫെയ്ത്ത്ത്സൺ (റാന്നി) പ്രസംഗിക്കും. ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സി.എം.മോനച്ചൻ മുഖ്യ നേതൃത്വം നൽകും.

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർമാരായ സജി ചക്കുംചിറ, ഡി സൈറസ് (ജോയിന്റ് കബീവനേഴ്സ‌സ്), പാസ്റ്റർ ജേക്കബ് ഫിലിപ്പ് (പ്രബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading