മറിയാമ്മ തോമസ് (കുഞ്ഞുമോൾ) അക്കരെ നാട്ടിൽ

മുണ്ടക്കയം:കാഞ്ഞിരത്തിങ്കൽ സീയോൻ നിവാസിൽ പരേതനായ പാസ്റ്റർ കെ ജെ തോമസിന്റെ സഹധർമ്മിണി മറിയാമ്മ തോമസ് (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നാലു പതിറ്റാണ്ടുകളോളം രാജസ്ഥാനിലെ അൽവർ ജില്ലയിലെ രാജ്ഘട്ടിൽ സീയോൻ സെക്കണ്ടറി സ്കൂൾ നടത്തി വന്നിരുന്നു. ദോസ ജില്ലയിൽ ബാന്ധിക്കുയിയിലെ ബെഥെൽ ഫെല്ലോഷിപ്പിന്റെ മിഷണറിയായിരുന്ന പാസ്റ്റർ കെ ജെ തോമസിനോടൊപ്പം തദ്ദേശീയരുടെ ഇടയിൽ ശക്തമായ മിഷൻ പ്രവർത്തനത്തിലും മറിയാമ്മ തോമസ് വ്യാപൃതയായിരുന്നു. ചില വർഷങ്ങളായി മുണ്ടക്കയം മുപ്പത്തൊന്നാം മൈൽ എ ജി സഭയുടെ അംഗമായിരുന്നു പരേത.

രാജസ്ഥാനിലെ മിഷൻ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ സിസ്റ്റർ മാറിയാമ്മ തോമസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്.
രാജസ്ഥാൻ ജയ്പ്പൂർ കേന്ദ്രമാക്കി പ്രേക്ഷിത പ്രവർത്തനം നടത്തുന്ന ബെഥെൽ ഫെല്ലോഷിപ്പിന്റെ സ്ഥാപക അധ്യക്ഷൻ പാസ്റ്റർ വൈ യോഹന്നാന്റെ സഹോദരിയാണ് പരേത.
ശവസംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ : ജെൻസൺ തോമസ്, ജെയ്സൺ തോമസ്.
മരുമക്കൾ : റിനു ജെൻസൺ, ഫേബ ജെയ്സൺ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading