ക്രൈസ്തവ എഴുത്തുപുര ഡയാലിസിസ് കിറ്റ്‌ വിതരണം നടത്തി

തിരുവല്ല : ക്രൈസ്തവ എഴുത്തുപുരയുടെ പത്താം വാർഷികം പ്രമാണിച്ച് ആദ്യ ഘട്ടമെന്ന നിലയിൽ കേരള ചാപ്റ്ററും, സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെയും നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ്‌ വിതരണം നടന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 2:30 മുതൽ തിരുവല്ല സിയാസ് (CIAS) കോളേജിൽ വച്ച് നടന്ന യോഗത്തിൽ അമൽ മാത്യു (വൈസ് പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ) അധ്യക്ഷത വഹിച്ചു. ശ്രീ. ജിജി വട്ടാശ്ശെരിൽ (തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ) ഉദ്ഘാടനം ചെയ്ത് കിറ്റ്‌ വിതരണം നടത്തി. ക്രൈസ്തവ എഴുത്തുപുര ഈ ചെയ്യുന്ന വലിയ കാര്യം സാമൂഹിക നന്മയ്ക്കു വേണ്ടിയാണ്. അതിന് ഈ പ്രസ്ഥാനം കാണിക്കുന്ന മഹത്തരമായ കാര്യങ്ങൾ അനേകർക്ക് പിന്നെയും അനുഗ്രഹമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.

News Middle Advt Banner

ബിൻസൺ കെ ബാബു (സെക്രട്ടറി, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ) സന്ദേശവും, ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ പ്രവർത്തനങ്ങളെ പറ്റിയും സംസാരിച്ചു. സിബി തോമസ് (എം. ഡി. സിയാസ് കോളേജ്) ആശംസകൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര മറ്റുള്ളവരുടെ കണ്ണീരോപ്പാൻ കാണിക്കുന്ന ഈ നന്മ ആരും മറക്കില്ല, ഇനിയും ഭാരപ്പെടുന്നവർക്ക് ആശ്വാസമാകാൻ കഴിയട്ടെ എന്ന് ആശംസ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ഡോ. ദീപ നെബു (മിഷൻ കോർഡിനേറ്റർ, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ) പ്രാർത്ഥിക്കുകയും, എബ്രഹാം തോമസ് (ട്രെഷറർ, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ) അവിടെയുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading