പാകിസ്ഥാനിൽ നിന്നുള്ള മുതിർന്ന ക്രിസ്ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമം (സിഎഎ) വഴി ആദ്യമായി ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകി

ഡൽഹി :ഗോവയിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ക്രിസ്ത്യൻ മുതിർന്ന പൗരന് പൗരത്വ ഭേദഗതി നിയമം (സിഎഎ) വഴി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകി. നിലവിൽ സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ജോസഫ് ഫ്രാൻസിസ് എ. പെരേരയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ക്രിസ്ത്യനിക്ക് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്.

അതേ സമയം സിഎഎ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ജോസഫ് നന്ദി പറഞ്ഞു. സിഎഎ ബാധകമാക്കി, ഒരു മാസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൊണ്ടുവന്ന സിഎഎയോട് വളരെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ഇന്ത്യൻ പൗരത്വമുള്ളതിനാൽ ജോസഫ് പെരേര മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചത്.

താൻ 1960 ൽ പാകിസ്ഥാനിലേക്ക് പോയി, അവിടെയാണ് വിദ്യാഭ്യാസം നടത്തിയത്. 37 വർഷം ബഹ്റൈനിൽ ജോലി ചെയ്യാൻ തനിക്ക് അവസരം ലഭിച്ചു. 2013-ൽ വിരമിച്ച ശേഷം തിരിച്ച് ഗോവയിൽ എത്തി. അന്നുമുതൽ താൻ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. പാക്കിസ്ഥാനിൽ ധാരാളം ഗോവക്കാരുണ്ട്, പക്ഷേ താൻ അവിടെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വിവാഹം കഴിഞ്ഞപ്പോൾ മുതൽ പൗരത്വം ലഭിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും തങ്ങളെ സഹായിച്ചില്ലെന്ന് ഭാര്യ മാർത്ത പെരേര പറഞ്ഞു. എന്നാൽ ഈ വർഷം ജൂണിൽ ഞങ്ങൾ സിഎഎ അപേക്ഷിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. സിഎഎ പ്രകാരം 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച അയൽരാജ്യങ്ങളിൽ നിന്നുള്ള (ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) ഹിന്ദുക്കൾ, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധമതക്കാർ എന്നിവർക്ക് സ്ഥിരീകരണത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറ്റി. സൗത്ത് ഗോവയിലെ കാൻസുവാലിമിൽ കുടുംബസമേതം താമസിക്കുകയാണിപ്പോൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെ പെരേര പാകിസ്താനിലെ കറാച്ചിയിലായിരുന്നു താമസം.1946ൽ ജനിച്ച പെരേര ഗോവയിവൻ യുവതിയായ മരിയയെയാണ് വിവാഹം ചെയ്തത്. പാകിസ്ഥാനിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 2013 സെപ്റ്റംബർ 11നാണ് ഇന്ത്യയിലേക്കെത്തിയത്.

പൗരത്വ നിയനമത്തിലെ സെക്ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാരമാണ് പെരേരയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.2019ൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തിൽ വരുന്നത്. ഇതിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ആരംഭിച്ചു. ആദ്യഘട്ടമായി മേയ് മാസം 14 അപേക്ഷകർക്കു നിയമം പ്രകാരം പൗരത്വം നൽകുകയും ചെയ്തിരുന്നു.

ഈ വര്‍ഷം തന്നെ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കും. എന്നാല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെയും ശ്രീലങ്കന്‍ അഭയാര്‍ഥികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.മാര്‍ച്ച് 11-നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദനാമായിരുന്നു സിഎഎ നടപ്പാക്കും എന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading