ഹെബ്രോൻ ഫെല്ലോഷിപ്പ് ഹാലിഫാക്സ് പ്രഥമ സമ്മർ ക്യാമ്പ് “അവീവ്-2024” നുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കാനഡ : ക്രിസ്തുവിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക; കൂടുതൽ ഫലം കായ്ക്കുക എന്ന തീം മുൻനിർത്തി ആരംഭിക്കുന്ന ഹെബ്രോൻ ഫെല്ലോഷിപ്പ് ഹാലിഫാക്സ് ചാപ്റ്ററിന്റെ പ്രഥമ സമ്മർ ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ് സെന്ററിൽ വെച്ച് നടക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 30നു രാവിലെ 10 മണിക്ക് ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് കാനഡ സഹസ്ഥാപകനും ഹാലിഫാക്സ് സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർലി ജോസഫ് സക്കറിയ പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിൽ വേദാധ്യാപിക ഡോ. ജെസ്സി ജെയ്സൺ ക്ലാസ്സുകളെ നയിക്കും. ഹൈ കിഡ്സ് മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ.റോബിൻ ജെബരാജ് ചെല്ലയ്യ കുഞ്ഞുങ്ങളുടെ സെഷൻസിനു നേതൃത്വം നല്കും. ഫാമിലി, യൂത്ത് കൗൺസിലിങ് സെഷനുകൾ, ഗെയിംസ്, സ്കിറ്റ് എന്നിങ്ങനെ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. സെപ്റ്റംബർ ഒന്നിന് രാവിലെ നടക്കുന്ന സഭയോഗത്തോടു കൂടി സമ്മർ ക്യാമ്പിനു സമാപനമാകും. പോൾ പി രാജൻ, ക്ലിന്റൻ കെ റെസ്റ്റൻ എന്നിവർ ക്യാമ്പ് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading