ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ: യുവജന ക്യാമ്പ് ‘In Christ’ സെപ്റ്റംബർ 16 മുതൽ

മാവേലിക്കര: ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ‘In Christ’ എന്ന ആപ്തവാക്യവുമായി യുവജന ക്യാമ്പ് 2024 സെപ്റ്റംബർ 16,17,18 തീയതികളിൽ കൊല്ലകടവ് ഫെയ്ത് ഹോം ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും.
ഈ കാലഘട്ടത്തിൽ കർത്താവ് ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അഭിഷക്തരായ ദൈവദാസന്മാർ യുവജനങ്ങൾക്ക് ക്ലാസുകൾ നയിക്കുകയും അനുഗ്രഹീത ഗായക സംഘങ്ങൾ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക സെക്ഷനിൽ പപ്പറ്റ് ഷോ, കിഡ്സ് മാജിക്, ആക്ഷൻ സോങ്, ക്ലാസുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു. ലോകപ്രശസ്ത കൺവെൻഷൻ പ്രാസംഗികർ പൊതു മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നതാണ്.

അതിവിശാലമായ ക്യാമ്പ് സൈറ്റും, താമസസൗകര്യവും, ഭക്ഷണക്രമീകരണങ്ങളും ഉൾപ്പടെയുള്ള ക്രമീകരണങ്ങളാണ് ക്യാമ്പിന് ഒരുക്കിയിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.