പിസിനാക് ചിക്കാഗോ കോൺഫറെൻസ്: നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു

അടുത്ത പിസിനാക് കോൺഫറൻസ് ചിക്കാഗോയിൽ 2026 ജൂലൈ 2-5 വരെ

ഹൂസ്റ്റൻ : ഹൂസ്റ്റനിൽ നടന്നു കൊണ്ടിരിക്കുന്ന പിസിനാക്കിന്റെ വെള്ളിയാഴ്ച നടന്ന ജനറൽബോഡി യോഗത്തിൽ വച്ച് 40 മത് പിസിനാക്കിന്റെ നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ബ്രദർ സാം മാത്യു ന്യൂയോർക്ക് (നാഷണൽ സെക്രട്ടറി),ബ്രദർ പ്രസാദ് ജോർജ് സിപിഎ കണക്ടിക്കട് (നാഷണൽ ട്രഷർ ), ‘ഡോ ജോനാഥാൻ ജോർജ് ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ), കുര്യൻ ഫിലിപ്പ് ( നാഷണൽ മീഡിയ കോർഡിനേറ്റർ),പാസ്റ്റർ പി വി മാമ്മൻ (നാഷണൽ പ്രയർ കോർഡിനേറ്റർ)

വൈകിട്ട് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കേ സ്റ്റീഫൻസിന്റെ അഭാവത്തിൽ ചിക്കാഗോയിൽ നിന്നുള്ള ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് യോഗനടപടികൾ നിയന്ത്രിച്ചത്. ലോക്കൽ കൺവീനർമാരായ ഡോക്ടർ ടൈറ്റസ് ഇപ്പൻ പാസ്റ്റർ ജിജു ഉമ്മൻ ലോക്കൽ സെക്രട്ടറിമാരായ ഡോക്ടർ ബിജു ചെറിയാൻ, ജോൺ മത്തായി, ലോക്കൽ ട്രഷറർ മാരായ കെ ഓ ജോസ് സിപിഐ, വർഗീസ് സാമൂവേൽ, യൂത്ത് കോഡിനേറ്റർമാരായ ഡോക്ടർ വിൽസൻ എബ്രഹാം, പാസ്റ്റർ സാംസൺ സാബു എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ ഓൺ ലൈനിൽ കൂടി സമ്മേളനത്തിൽ പങ്കെടുത്തു.

പിസിനാക്ക് കോൺഫറൻസിന്റെ ചരിത്രത്തിൽ മറ്റൊരു ചരിത്രസംഭവം ആകുവാൻ പോകുന്ന ചിക്കാഗോ കോൺഫറൻസ് ഷാബർഗിലുള്ള കൺവെൻഷൻ സെന്ററിൽ വെച്ചാണ് 2026 ൽ നൽകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.