റ്റി.പി.എം കൊട്ടാരക്കര: സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ജൂലൈ 15 മുതൽ

വിഷയം: 'അന്ത്യനാളുകളിൽ മനുഷ്യനു വിരോധമായി പ്രവർത്തിക്കുന്ന ദുരാത്മാക്കൾ'

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 തിങ്കൾ മുതൽ 17 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ഫെയ്‌ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.

News Middle Advt Banner

15, 16, 17 തീയതികളിൽ വൈകിട്ട് 5.45 ന് ‘അന്ത്യനാളുകളിൽ മനുഷ്യനു വിരോധമായി പ്രവർത്തിക്കുന്ന ദുരാത്മാക്കൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading