രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്കും രാഷ്ട്ര നിർമ്മാണത്തിനും ക്രൈസ്തവർ നൽകിയ സംഭാവനകളും ആർക്കും മറക്കാൻ സാധിക്കില്ല : കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത

Anish Thomas

പത്തനംതിട്ട : നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസിൻ്റെ നേത്യത്വത്തിൽ കോന്നി ഊട്ടുപാറ സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു രാജ്യത്തിൻ്റെ സാമൂഹിക പുരോഗതിക്കും രാഷ്ട്ര നിർമ്മാണത്തിനും ക്രൈസ്തവർ നൽകിയ സംഭാവനകളും ആർക്കും മറക്കാൻ സാധിക്കില്ല എന്ന് അഭിവന്ദ്യ വലിയ മെത്രാപ്പോലിത്താ പറഞ്ഞു നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസ് സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.ഐ.പി.സി സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് ,പ്രോഗ്രാം കോഡിനേറ്റർ അനീഷ് തോമസ്, ഫാ: ബെന്യാമിൻ ശങ്കരത്തിൽ, ഫാ: ജോണുകുട്ടി, റവ സജു തോമസ്, റവ ഷാജി പി ജോർജ്, റവ ജോമോൻ ജെ, റവ അജു പി ജോൺ, റവ ജോണി അൻഡ്രൂസ്, റവ രാജീവ് ഡാനിയേൽ, റവ എൽവിൻ ചെറിയാൻ ഏബ്രാഹാം, പാസ്റ്റർ ഏബ്രഹാം വർഗ്ഗീസ്, പാസ്റ്റർ തോമസ് എം പുളിവേലി എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.