ക്രൈസ്തവ ജീവിതം വേർപിരിഞ്ഞ് കഴിയാനുള്ളതല്ല, ഐക്യതയുടെതാണ്: ഡോ. തിയൊഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

വാർത്ത : അനീഷ് തോമസ് തേക്കുതോട്

തിരുവല്ല: ക്രൈസ്തവ ജീവിതം വേർപിരിഞ്ഞ് കഴിയാനുള്ളതല്ല എന്നും ഐക്യതയുടെതാണ് എന്നും ഭാരത സഭകൾ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭകൾ തമ്മിൽ പരസ്പരം മനസ്സിലാക്കി സഹകരണത്തോടെ പ്രശ്നങ്ങളെ നേരിടണമെന്നും ഈ ദിശയിൽ സമീപകാലത്ത് നടക്കുന്ന ചലനങ്ങൾ സ്വാഗതാർഹമാണെന്നും ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. സി എസ് ഐ, സി എൻ ഐ, മാർത്തോമാ സഭകളുടെ കമ്മ്യൂണിയൻ ആയ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ(സി സി ഐ) യുടെ ദേശീയ നേതൃ സമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. സി സി ഐ പ്രിസൈഡിങ് ബിഷപ്പും സി എൻ ഐ മോഡറേറ്ററുമായ ബിഷപ്പ് ബി.കെ. നായക് അധ്യക്ഷത വഹിച്ചു. സി എൻ ഐ ജനറൽ സെക്രട്ടറി റവ.ഡോ. ഡി. ജെ. അജിത് കുമാർ ധ്യാന പ്രസംഗം നടത്തി. സി സി ഐ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ സുബ്രതാ ഗോറായ്, ബിഷപ്പ് ഡോ. ഇ. പുഷ്പ ലളിത, മാർത്തോമാ സഭ സീനിയർ വികാരി ജനറൽ വെരി റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, ആത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട്, റവ. കെ. ഇ. ഗീവർഗീസ്, റയ്സ്റ്റൺ പ്രകാശ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത ( പ്രിസൈഡിംഗ് ബിഷപ്പ്), ഡോ. പ്രകാശ് പി. തോമസ് ( എക്സിക്യൂട്ടീവ് സെക്രട്ടറി), സുബ്രതാ ഗോറായ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply