ദൈവമക്കൾ ജീവിതപ്രതിസന്ധികൾക്കെതിരെ യുദ്ധം ചെയ്യുന്നവരായിരിക്കണം : റവ. ഡോ. സാബു എബ്രഹാം

കട്ടപ്പന : റാന്നി ഫാദേഴ്സ് ഹൗസ് തിയോളോജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 10 മുതൽ 3.30 വരെ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് പവർ കോൺഫറൻസ് & ഫാമിലി സെമിനാർ നടത്തപ്പെട്ടു. ഹൈറേഞ്ച് പാസ്റ്റഴ്സ് ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ യു. എ സണ്ണിയുടെ അധ്യക്ഷതയിൽ ഐ. പി. സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി സെമിനാർ ഉദ്ഘാടനം ചെയ്തു. യേശുവിന്റെ സുവിശേഷം നാം മറ്റുള്ളവരോട് പറയാൻ എപ്പോഴും ഒരുക്കമുള്ളവരായിരിക്കുകയും, പ്രാർത്ഥനയുള്ളവരായി മുന്നോട്ട് പോകണമെന്നും ഉദ്ഘാടന സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.

ഫാദേഴ്സ് ഹൗസ് സ്ഥാപക പ്രസിഡന്റ്‌ റവ. ഡോ. സാബു എബ്രഹാം ക്ലാസുകൾ നയിച്ചു.ദൈവമക്കൾ ജീവിതപ്രതിസന്ധികൾക്കെതിരെ യുദ്ധം ചെയ്യുന്നവരായിരിക്കുകയും, അതിനോട് എതിർത്തു നിന്ന് ജീവിത വിജയം നേടുവാൻ നമ്മുക്ക് സാധിക്കണം. നാം ഓടുക മാത്രമല്ല ലക്ഷ്യം കൈവരിക്കാൻ അധ്വാനിക്കുകയും വേണമെന്ന് ക്ലാസ്സുകളിലൂടെ അദ്ദേഹം സംസാരിച്ചു.
ഡിവൈൻ എക്കോസ്, റാന്നി ആരാധനക്ക് നേതൃത്വം നൽകി. സുവി. ബിൻസൺ കെ. ബാബു (എഡിറ്റർ ഇൻ ചാർജ്, ക്രൈസ്തവ എഴുത്തുപുര ദിനപത്രം), പാസ്റ്റർ സജി ജോൺ (ഇടുക്കി പ്രയർ വാരിയേഴ്‌സ് ) എന്നിവർ ആശംസകൾ പറഞ്ഞു.

ഈ ആത്‍മീയ സംഗമത്തിൽ അനേക ദൈവദാന്മാരുയും, ദൈവമക്കളുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പാസ്റ്റർ പ്രിൻസ് മറ്റപ്പളി (മിഷൻ കോർഡിനേറ്റർ, ഫാദേഴ്സ് ഹൗസ് തിയോളോജിക്കൽ സെമിനാരി), പാസ്റ്റർ എൻ. സി. ജോർജ്, പാസ്റ്റർ ലിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.