ലേഖനം: മുൻപുള്ളവയെ നിങ്ങൾ ഓർക്കണ്ട | പാ. റോയ് എം. ജോർജ്ജ്

ഭൂതകാലം നമ്മുടെ ജീവിതത്തിൽ ഒരോർമ്മയായി മാറുമ്പോൾ ; അവയിൽ ചിലത് സന്തോഷവും മറ്റ് ചില അനുഭവങ്ങൾ നമ്മുടെ ഉള്ളിൽ ഇന്നും ദുഃഖവും ,അപമാനവും നൽകുന്നുണ്ടായിരിക്കാം. ധനം ഇല്ലാത്തതുമൂലം സമൂഹമധ്യ നിങ്ങൾ നിന്ദ അനുഭവിക്കേണ്ടി വന്നത്, സൗന്ദര്യം കുറഞ്ഞതിൻ്റെ പേരിൽ നിങ്ങൾ സ്നേഹിക്കുന്നവർ പോലും നിങ്ങളെ കളിയാക്കി ഒറ്റപ്പെടുത്തിയത്, കുടംബത്തിന് സംഭവിച്ച തകർച്ചയുടെ പേരിൽ സകലരും കുറ്റം പറഞ്ഞത്, ഒരു നിമിഷത്തെ തെറ്റായ തീരുമാനം മൂലം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചത്, ജീവിതത്തിലെ ചില പാപ പ്രവർത്തികൾ നിമിത്തം ഒരു കുറ്റവാളിയായി പിടിക്കപ്പെട്ടത് എന്നു തുടങ്ങി എത്രയെത്ര അനുഭവങ്ങൾ ഇന്നും വേദന നൽകുന്ന ഓർമ്മകളാണ്.

എൻ്റെ പ്രീയപ്പെട്ടവരെ, ഇവയുടെ ഒക്കെ മുൻപിൽ നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ സ്വഷ്ടി കർത്താവായ യഹോയ്ക്ക് പറയാനുള്ളത് “മുൻപുള്ളവയെ നിങ്ങൾ ഓർക്കുണ്ടാ; അവയെ നിരുപിക്കേണ്ടായെന്നാകുന്നു”. (യെശയ്യാവ് 43:18)
നിങ്ങളുടെ കഴിഞ്ഞ കാല ജീവിതം എത്രമാത്രം പാപം നിറഞ്ഞതാണങ്കിലും, എന്തെല്ലാം വീഴ്ച്ചകൾ അന്ന് വന്നിട്ടുണ്ടങ്കിലും, സകല മനുഷ്യരുടെ പാപമോചകനും, നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൽ നിങ്ങൾ ഇന്ന് വിശ്വസിക്കുവാനിടയാകുന്നെങ്കിൽ യേശുകർത്താവ് നിങ്ങളുടെ ജീവിതത്തിൽ പുതിയതൊന്ന് ചെയ്യും.
2 കൊരി.5:17 -ലൂടെ ദൈവം നമ്മോട് പറയുന്നത് “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. പഴയത് കഴിഞ്ഞ് പോയി ” എന്നത്രെ. പാപങ്ങളെ ഏറ്റു പറഞ്ഞ് ഉപേക്ഷിച്ച്, രക്ഷിക്കപ്പെട്ട് യേശുവിനെ ജീവിതത്തിൻ്റെ കർത്താവായ് സ്വീകരിക്കുവാനിടയാകുന്നെങ്കിൽ, നിങ്ങൾ ഇന്ന് ഒരു പുതിയ സ്വഷ്ടിയാണ്.കഴിഞ്ഞ കാല ജീവിതത്തിലെ കുറവുകളെയും, വീഴ്ച്ചകളെയും മനുഷ്യർ ഓർത്ത് വച്ചാലും കാരുണ്യവാനായ ദൈവം മീഖാ പ്രവചനം 7:19 ലൂടെ നമ്മോട് അരുളിചെയ്യുന്നത്, ഞാൻ നിങ്ങളോട് കരുണ കാണിക്കും. അവിടുന്ന് നമ്മുടെ അക്യത്യങ്ങളെ ചവിട്ടി കളയും. നമ്മുടെ പാപങ്ങളെ സമുദ്രത്തിൻ്റെ ആഴത്തിൽ ഇട്ടു കളയും എന്നത്രേ.

പരാജയപ്പെട്ടു പോയ നിങ്ങളുടെ കഴിഞ്ഞ കാലങ്ങൾക്ക് പകരം, യേശുകർത്താവ് ജയത്തിൻ്റെയും, സന്തോഷത്തിൻ്റെയും ഒരു പുതിയ കാലം നിങ്ങൾക്ക് നൽകും.
കഴിഞ്ഞ കാലങ്ങളെ ഓർത്ത് സങ്കടപ്പെടണ്ടാ.
പുതിയ സൃഷ്ടിയായ നിങ്ങൾക്ക് വേണ്ടി കർത്താവ് പുതിയതൊന്ന് ചെയ്യും. അത് വിലയേറിയതും, മഹത്വം ഏറിയതായിരിക്കും.
കാഠിന്യമേറിയ ഇന്നത്തെ മരുഭൂയാത്രയിൽ മുൻപോട്ട് പോകുവാൻ വഴിയറിയാത് ഉഴലുന്ന നിങ്ങളുടെ മുൻപിൽ, ഒരു പുതുവഴി യേശുക്രിസ്തു തുറന്ന് തരും. ഉല്ലാസത്തോടും സന്തോഷത്തോടും കൂടെ നിങ്ങൾ അതിൽ കൂടെ കടക്കും.

 

Pr.Roy M George Elanthoor
Immanuel Revival Church
Doha – Qatar.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.