101 ദിവസത്തെ ഉപവാസ പ്രാർത്ഥനയോടെ 101 മത് കുമ്പനാട് കൺവൻഷൻ

കുമ്പനാട് : 101 മത് ഐ പി സി ജനറൽ കൺവൻഷൻ 2025 ജനുവരി 12 മുതൽ 19 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടത്തപ്പെടും.
ലോകമെമ്പാടുമുള്ള ഐ പി സി ക്കാരുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .കൺവൻഷനു മുമ്പായി 101 ദിവസത്തെ ഉപവാസ പ്രാർത്ഥന 2024ഒക്ടോബർ 1 മുതൽ 2025 ജനുവരി 10 വരെ പ്രയർ ചേമ്പറിൽ നടത്തുന്നതാണ് .ഇന്നലെ (27-06-24) ന് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ.ഡോ . വൽസൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ
കൂടിയ ജനറൽ കൗൺസിൽ ,കൺവൻഷൻ്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെ തിരഞ്ഞെടുത്തു .കമ്മിറ്റികൾ വിപുലീകരിക്കുന്നതാണ് .ഐ .പി .സി ക്ക് നിലവിൽ ഇൻഡ്യയിൽ 26 സംസ്ഥാന കൗൺസിലുകളും വിദേശത്ത് 18 റീജിയനുകളും ഉണ്ട്.
കൺവൻഷൻ സബ് കമ്മിറ്റി ചെയർമാൻമാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
സംഗീതം : പാസ്റ്റർ വൽസൻ ഏബ്രഹാം,പബ്ളിസിറ്റി : പാസ്റ്റർ ഫിലിപ്പ് പി തോമസ്,
പ്രാർത്ഥന: പാസ്റ്റർ ബേബി വർഗീസ്,തിരുവത്താഴം : തോമസ് ജോർജ്, പന്തൽ: കാച്ചാനത്ത് വർക്കി ഏബ്രഹാം,സാമ്പത്തികം : ജോൺ ജോസഫ്
രജിസ്ട്രേഷൻ: പാസ്റ്റർ കെ .കോശി, റിസപ്ഷൻ: റെജി ഓതറ,
താമസം : പാസ്റ്റർ ബേബി കടമ്പനാട്, വിജിലൻസ് : കേണൽ വി ഐ ലൂക്ക്,
ഗതാഗതം : ചെറിയാൻ ജോർജ്,
വെയ്സ്റ്റ് മാനേജ്മെൻ്റ് : പാസ്റ്റർ പി എ ജോർജ്,
പൊളൂഷൻ: സാം പനമ്പയിൽ,
മെഡിക്കൽ: ഡോക്ടർ .ജോർജ് തോമസ്,
കൗൺസലിംഗ് : പാസ്റ്റർ ജയിംസ് ചാക്കോ
സ്തോത്ര കാഴ്ച: വർഗീസ് മാത്യു,
ഹിന്ദി യോഗം : രാജൻ ചാക്കോ,
യൂത്ത് അഡ്വാൻസ് : കിംഗ്സ്ലി ചെല്ലൻ,
പാർക്കിംഗ് : എബി പെരുംമ്പെട്ടി.

പാസ്റ്റർ ഫിലിപ്പ് പി തോമസ്
(പബ്ളിസിറ്റി ചെയർമാൻ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.