ഉത്തരേന്ത്യൻ മിഷണറി പരേതനായ പാസ്റ്റർ പി എ സ്കറിയയുടെ സഹധർമ്മിണി അന്നമ്മ സ്കറിയയുടെ (86) സംസ്കാരം ജൂൺ 26 ന്


ജോധ്പൂർ: ഉത്തരേന്ത്യൻ മിഷ്ണറിയും രാജസ്ഥാൻ ജോധ്പൂർ ഫിലാഡൽഫിയ ചർച്ച് സഭാശുശ്രൂഷനുമായിരുന്ന പരേതനായ പാസ്റ്റർ പിഎ സ്കറിയയുടെ സഹധർമ്മണി അന്നമ്മ സ്കറിയ (86) നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല ഓതറ പാറയിൽ കുടുംബാംഗമാണ്. സംസ്കാരം ജൂൺ 26 ബുധനാഴ്ച ജോധ്പൂർ
ഫിലഡൽഫിയ ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.

പാസ്റ്റർ പിഎ സ്കറിയയോടോപ്പം
ഉത്തരേന്ത്യയിൽ ഒപ്പറേഷൻ മൊബൈലൈസേഷനിൽ (OM) പ്രവർത്തകരായിരിക്കുമ്പോൾ ദൈവവിളി കേട്ട് 1975 മുതൽ രാജസ്ഥാനിലെ ജോധ്പൂരിൽ മിഷ്ണറി പ്രവർത്തനം ആരംഭിക്കുകയും
പിന്നിട് ഉദയപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ സഭയുടെ ഭാഗമായി മാറി.

മക്കൾ: സൂസൻ (ജോധ്പൂർ) , ഫെബ (ലിവർപൂൾ യു കെ ) , ഡോ. പ്രിസില്ല (ജയ്പ്പൂർ). മരുമക്കൾ: പാസ്റ്റർ. ബിനോയി, ഫിലഡൽഫിയ ചർച്ച് ജോധ്പൂർ) ബിജു മാത്യൂ (ലിവർപൂൾ യു കെ ) പാസ്റ്റർ. ബ്ലസൻ ജോൺ. (ചർച്ച് ഓഫ് ഗോഡ് , ജയ്പ്പൂർ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.