എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

കുമ്പനാട്: സ്കൂൾ – കോളജ് തലത്തിൽ ലഹരിക്കെതിരെയുള്ള എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെ 2024 ലെ പ്രവർത്തന ഉദ്ഘാടനം തിരുവല്ല ഡിവൈഎസ്പി ശ്രീ. അഷാദ് എസ് നിർവഹിച്ചു. ബിനു വടശ്ശേരിക്കര അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ അനിൽ ഇലന്തൂർ, സ്റ്റാൻലി എബ്രഹാം, റവ. സജി മാത്യു, സ്റ്റെഫിൻ, ജോബി കെ. സി , ബെൻസൻ വർഗീസ്, ഡെന്നി ജോൺ, ടോണി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബോധവത്ക്കരണ സന്ദേശം അടങ്ങിയ ലഘുലേഖ കോയിപ്രം സി ഐ ശ്രീ. സുരേഷ് കുമാർ റവ. സജി മാത്യുവിന് നൽകി പ്രകാശനം ചെയ്തു.

പതിനേഴാം വർഷത്തിലേയ്ക്ക് പ്രവശിക്കുന്ന എക്സൽ ടീമിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ തെരുവ് നാടകം, മാജിക്, പപ്പറ്റ് തുടങ്ങി വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്കൂൾ -കാലയളങ്ങളിൽ ലഹരി വിരുദ്ധ ക്യാംപെയിനുകൾ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.