വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണവുമായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ

ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുംബൈയിലെ പരേലിലുള്ള ടാറ്റ മെമ്മോറിയൽ ക്യാൻസർ ആശുപത്രിയുടെ പരിസരത്ത് ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ശനിയാഴ്ച നടന്ന ഭക്ഷണ പൊതി വിതരണത്തിന് പാസ്റ്റർ ഡെന്നി ഫിലിപ്പ്, പാസ്റ്റർ ജിക്സൺ ജെയിംസ്, ബ്രദർ സുനു എന്നിവർ നേതൃത്വം നൽകി. 300 ൽ അധികം ഭക്ഷണ പൊതികൾ ശനിയാഴ്ചയും വിതരണം ചെയ്തു.

കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റെ പാസ്റ്റർ ഡെന്നി ഫിലിപ്പ്, സെക്രട്ടറി പാസ്റ്റ ർഷിബു മാത്യു, ട്രഷറാർ ബ്രദർ ജയിംസ് ഫിലിപ്പ് മലയിൽ, കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഇന്ത്യയിലും, വിദേശത്തും ഉള്ള സുമനസ്കളായ ദൈവ മക്കളുടെയും ദൈവ ദാസൻമാരുടെ സഹായത്താൽ ഈ പ്രവർത്തനങ്ങൾ വളരെ അനുഗ്രഹമായി മുൻപോട്ടു പോകുന്നു.
എല്ലാവരും കെ ഇ മഹാരാഷ്ട്ര ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കണം.
ഈ പ്രവർത്തങ്ങളിൽ ഭാഘവാക്കകുവൻ താൽപര്യമുള്ളവർ മഹാരാഷ്ട്ര ചാപ്റ്ററിന്റെ പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.