നാടിനും സഭകൾക്കും നൊമ്പരമായി സ്റ്റെഫിന്റെ വിയോഗം

പാമ്പാടി : മകന്റെ വരവും കാത്തിരുന്ന മാതാപിതാക്കൾക്ക് മുൻപിലേക്ക് പറഞ്ഞതിലും നേരത്തേ അന്ത്യയാത്ര പറയുവാൻ സ്റ്റെഫിൻ എത്തും, കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച പാമ്പാടി ഇരുമാരിയേൽ സ്റ്റെഫിൻ അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു ദുരന്തം ജീവൻ കവർന്നത്. വിവാഹം, പുതുതായി നിർമിച്ച വീടിന്റെ പൂർത്തീകരണം തുടങ്ങിയ സ്വ‌പ്നങ്ങളെല്ലാം ബാക്കി വെച്ചാണ് സ്റ്റെഫിൻ യാത്രയാകുന്നത്.

എൻജിനീയറായി ജോലി നേടിയപ്പോൾ കുവൈത്തിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് തൻ്റെ സഹോദരൻ ഫെബിനെയും കൊണ്ടുപോയി. ഇരുവരും രണ്ട് ഇടങ്ങളിലായിരുന്നു താമസം. രണ്ടുപേരും ഒരുമിച്ച് അവധിക്കായി വരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി ടിക്കറ്റും എടുത്തിരുന്നു. സഹോദരന്റെ
വിയോഗത്തിൽ തളർന്നു പോയ ഫെബിനും മൃതദേഹത്തെ അനുഗമിക്കും. ഐപിസി സഭയിലെ കീബോർഡിസ്റ്റായിരുന്നു സ്‌സ്റ്റെഫിൻ, കുവൈത്തിലുംസഭയിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന സ്റ്റെഫിൻനാട്ടിലും വിദേശത്തും
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

നാട്ടിലും കുവൈറ്റിലും സഭയിലെ യുവജനപ്രവർത്തനങ്ങളിലും ആരാധനയിലും വിബിഎസ്സുകളിലും സജീവ സാനിധ്യമായിരുന്നു കീബോർഡിസ്റ്റ് കൂടിയായ സ്റ്റെഫിൻ

കുവൈത്ത് സഭയിലെ പാസ്റ്ററാണ് വിയോഗം ആദ്യം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. വിദേശത്ത് നിന്നു മടങ്ങിയെത്തി വിശ്രമ ജീവിതം നയിക്കുന്ന
പിതാവ് സാബു ഏബ്രഹാമിനും മാതാവ് ഷേർളിക്കും മകന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല.

ജൂലൈയിൽ നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും വീടിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടത്താനും തീരുമാനിച്ചിരുന്നു. ഇപ്പോൾ വാടക വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്‌ഡി ചെയ്യുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.