ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ടോറൊന്റോ പ്രവർത്തനം ആരംഭിച്ചു

ടോറൊന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) നേതൃത്വത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ടോറൊന്റോയിലെ പ്രവർത്തനത്തിന് തുടക്കമായി.

1950 കാലഘട്ടത്തിൽ ദൈവീക ദർശനത്തോടെ തിരുവല്ലയിൽ ആരംഭിച്ച ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവീക രാജ്യ വ്യാപ്തിക്കായി പ്രവർത്തിക്കുന്നു.

കാനഡയിലെ പ്രഥമ ശാരോൻ ഫെല്ലോഷിപ്പ് സഭ സ്കാർബൊരോയിൽ 23 Gage Ave വച്ച് ആരംഭിക്കുന്നു. ഞായറാഴ്ച്ച രാവിലെ 10 മുതൽ ആരാധന നടക്കും.

പാസ്റ്റർ സാം ചാൾസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

ചെറുപ്രായം മുതൽ ശുശ്രൂഷകളിൽ വ്യാപൃതനായിരുന്ന പാസ്റ്റർ സാം ചാൾസ് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ എട്ടിൽ പരം വർഷങ്ങളായി ശുശ്രൂഷ ചെയ്തു വരുന്നു. തൃശൂർ സ്വദേശിയാണ് പാസ്റ്റർ സാം ചാൾസ്. ഡോക്ടർ സൂസൻ കെ ജോൺ ഭാര്യയാണ്. മകൾ ഡാനിയയോടൊപ്പം കുടുംബമായി ഇവർ ശുശ്രൂഷയിൽ ആയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് +1 (647) 237-8790

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.