വൈദിക വിദ്യാർത്ഥികൾക്കായി പുതിയ പരിശീലന പദ്ധതിക്ക് തുടക്കമായി

കാട്ടാക്കട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡിന്റെ തീരുമാനപ്രകാരം എല്ലാ ഭദ്രാസനങ്ങളിലേയും മൈനർ സെമിനാരിയിൽ നാലാം വർഷം പഠിക്കുന്ന മുഴുവൻ വൈദിക വിദ്യാർത്ഥികൾക്കുമായി പുതിയ പരിശീലന പദ്ധതി സമാരംഭിച്ചു.

പാറശ്ശാല ഭദ്രാസനത്തിലെ കാട്ടക്കടയിൽ സ്ഥിതി ചെയ്യുന്ന ‘ബേത്‌ലഹേം’ ഹോമിൽ റിട്ട:ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയി ജോർജ് വയലിറക്കത്തിന്റെ പ്രത്യേക ചുമതലയിലാണ് ഒരു വർഷം നീളുന്ന ഈ പരിശീലന പരിപാടി നടത്തപ്പെടുന്നത്.

തിരുവനന്തപുരം മേജർ അതിഭാദ്രാസനത്തിൽ നിന്നും, മാർത്താണ്ഡം, പാറശ്ശാല, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, ബത്തേരി, പുത്തൂർ, പൂനെ – കട്ക്കി, ഡൽഹി എന്നീ ഭദ്രാസനങ്ങളിൽ നിന്നുമായി 22 വൈദിക വിദ്യാർത്ഥികൾ ഈ പരിശീലന പരിപാടിയിൽ പങ്കുചേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.