സ്നേഹഗീതം’2024 സംഗീത പ്രോഗ്രാം ജൂൺ 9 ന് ഫിലഡൽഫിയായിൽ

ഫിലാഡൽഫിയ: ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയുടെ ‘സ്നേഹഗീതം 2024’ എന്ന സംഗീത പരിപാടി ജൂൺ 9, 2024, ഞായറാഴ്ച, വൈകിട്ട് 6:30 ന് ഫിലാഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (455 ടോമ്ലിൻസൺ റോഡ്, ഫിലാഡൽഫിയ, PA 19116) വേദിയിൽ നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്സും, ദി വർഗീസ് തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ, ഈ പരിപാടി സംഘടിപ്പിക്കുന്നു.

വിവിധ പ്രശസ്ത കലാകാരന്മാരും വേദിയിലുണ്ടാകും. പ്രശസ്ത കീബോർഡിസ്റ്റ് വിജു ജേക്കബ്, സാംസൺ ഹെവൻലി ബീറ്റ്സ്, അബിയ മാത്യു, ജെസ്‌ലിൻ, സാബു വർഗീസ്, ഷെറിൻ, ഷൈനി എന്നിവരുടെ ആലാപനങ്ങളും ഈ സംഗീതവിരുന്നിൽ ഉണ്ടാകും.

സഭാ വ്യത്യാസമെന്യേ ഏവർക്കും സ്വാഗതം. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികെച്ചും സൗജന്യമായിരിക്കും.നോർത്തീസ്റ്റ് അഡൽറ്റ് ഡേ കെയർ, റിയാലിറ്റി ഡയമണ്ട് ഗ്രൂപ്പ്, ലവ് & ഗ്ലോറി ഹോം കെയർ സർവീസസ് എന്നിവരുടെ പിന്തുണയിൽ, ഈ സംഗീത സന്ധ്യയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാമെന്ന പ്രതീക്ഷയോടെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പാസ്റ്റർ. തമ്പി മാർക്കസ് ബ്രദർ. മാത്യു (ബെന്നി) ,പാസ്റ്റർ.വെസ്ലി ഡാനിയൽ എന്നിവർ നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുരയാണ് പ്രോഗ്രാമിൻ്റെ മീഡിയ പാർട്ണർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.