വൈ പി ഇ എറണാകുളം സോണലിന്റെ നേതൃത്വത്തിൽ സ്കൂൾകിറ്റ് വിതരണം നടത്തി

എറണാകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്‌റ്റേറ്റ് യുവജന വിഭാഗം YPE എറണാകുളം സോണലിൻ്റെ നേതൃത്വത്തിൽ തുടർമാനമായി 6-ാം വർഷത്തിലും
200 ഓളം കുഞ്ഞുങ്ങൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി.

ജൂൺ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് കളമശ്ശേരി ദൈവസഭയിൽ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിലാണ് സ്കൂൾ കിറ്റ് വിതരണം നടന്നത്. പ്രസ്തുത മീറ്റിംഗ് ദൈവസഭ ഓവർസിയർ Rev. C. C തോമസ് ഉത്ഘാടനം ചെയ്തു. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് യോഗം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന YPE പ്രസിഡൻ്റ് Pr. മാത്യു ബേബി, Pr. ഉമ്മൻ ജോൺ, Bro. എബ്രഹാം ഫിലിപ്പ് മസ്കറ്റ്, Pr. സുരേഷ് ജോർജ്ജ് ഫെയ്ത്ത് സിറ്റി ചർച്ച് എന്നിവർ ആശംസ അറിയിച്ചു. എറണാകുളം സോണൽ കോർഡിനേറ്റർ ബ്രദർ സജു സണ്ണി സ്വാഗതവും, പാസ്റ്റർ എബ്രഹാം മാത്യു നന്ദിയും അറിയിച്ചു. സോണൽ സെക്രട്ടറി ബ്രദർ. ഡാനി മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.