ജോനാഥാൻ ലിബീഷ് (7) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊച്ചി : എറണാകുളം റ്റൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളായ ബ്രദർ ലിബിഷ് കെ ശീമോന്റെയും സിസ്റ്റർ പ്രിൻസി ലിബീഷിന്റെയും ഇളയ പൈതൽ ജോനാഥാൻ ലിബീഷ് മോൻ (7 വയസ്സ്) ഇന്ന് മെയ്‌ 30 വ്യായാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇക്കഴിഞ്ഞ ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനയ്ക്ക് ശേഷം കുടുംബമായി ഭവനത്തിൽ മടങ്ങി വന്നതിന് ശേഷം വീടിന്റെ സ്ലൈഡിങ്ങ് ഗേറ്റ് അടക്കവേ ഗേറ്റ് ഇളകി വന്ന് ശരീരത്തിൽ വീണതിനെ തുടർന്ന് തലക്ക് ഗുരുതരമായ പരിക്ക് പറ്റി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ജോനാഥാൻ മോന്റെ മാതാവ് സിസ്റ്റർ പ്രിൻസി ദുബൈയിൽ ജോലി ചെയ്യുകയാണ്. കുവൈറ്റ്‌ എഫത്താ ഗ്ലോറിയസ് മിനിസ്ട്രിസ് സഭാ അംഗമായ സിസ്റ്റർ ലിബിന ബിജുവിന്റെ സഹോദരന്റെ മകനാണ് ജോനാഥാൻ മോൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.