അസംബ്ലീസ് ഓഫ് ഗോഡ് വിദ്യാർത്ഥി സെമിനാർ ജൂൺ ഒന്നിന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സൺഡേസ്കൂളിൻ്റെ നേതൃത്വത്തിൽ ജൂൺ 1 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം പ്ലാമൂട് ഇവാഞ്ചലിസ്റ്റിക് സെൻ്ററിൽ വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. പുതിയ സ്കൂൾ വർഷത്തിൽ പ്രവേശിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുഗ്രഹിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സെമിനാർ മേഖലാ ഡയറക്ടർ പാസ്റ്റർ പി.കെ.യേശുദാസ് ഉദ്ഘാടനം ചെയ്യും. മേഖലാ സൺഡേസ്കൂൾ കൺവീനർ ബ്രദർ ടി.ബാബു ജോയ് അദ്ധ്യക്ഷത വഹിക്കും.

പാസ്റ്റർ പി.കെ.യേശുദാസ്, ബഥനി ബൈബിൾ കോളേജ് പ്രിൻസിപ്പൾ റവ.കെ.നന്നു, എഴുത്തുകാരനും പ്രഭാഷകനുമായ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ ക്ലാസുകൾ നയിക്കും. സൺഡേസ്കൂൾ മേഖലാ സെക്രട്ടറി പാസ്റ്റർ ബിനു മാർക്കോസ് സ്വാഗത പ്രഭാഷണം നടത്തും. പ്ലാമൂട് എ.ജി. ചർച്ച് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്കും. ദക്ഷിണമേഖലയിലെ പതിനാല് സെക്ഷനുകളിൽ നിന്നായി നൂറുകണക്കിനു കുട്ടികൾ സംബന്ധിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.