ശാരോൺ മിഡ്‌വെസ്റ്റ് റീജിയൻ കൺവൻഷൻ മെയ് 31 മുതൽ ജൂൺ 2 വരെ

ചിക്കാഗോ : ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയൻ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിസ്കോൺസിനിലുള്ള കെനോഷാ ബൈബിൾ ചർച്ചിൽ മെയ് 31 നു ആരംഭിക്കുന്ന കൺവൻഷൻ ജൂൺ 2 ആം തിയതി ആരാധനയോടു കൂടി സമാപിക്കും.

SFCNA പ്രസിഡന്റ് റവ. ഡോ. റ്റിങ്കു തോംസൺ പ്രാർത്ഥിച്ചു ഉൽഘാടനം നിർവഹിക്കും. റവ. റോബർട്ട് ജോൺസൻ (ന്യൂ യോർക്ക്) മുഖ്യ സന്ദേശം നൽകുന്നതാണ്. റവ. ഡോ. മാണി വർഗീസ് (കാൻസസ്), റവ. ജിജു ഉമ്മൻ (ചിക്കാഗോ), റവ. തോമസ് മാമ്മൻ, റവ. ജോൺ തോമസ് (ഇൻ്റർനാഷണൽ പ്രസിഡൻ്റ്, ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കുന്നതാണ്. ശനിയാഴ്ച ജൂൺ 1, രാവിലെ കെനോഷാ ലേക്സൈഡിൽ ഔട്ട്റീച് പ്രവർത്തനവും കൺവൻഷനോട് അനുബന്ധിച്ചു നടത്തപ്പെടുന്നതാണ്.

ചിക്കാഗോയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനം ജൂൺ 1 ശനിയാഴ്ച നടക്കുന്നതാണ്. ഈ പ്രത്യേക സമ്മേളനത്തിൽ കെനോഷാ സിറ്റി മേയർ ഡേവിഡ് ബോഗ്‌ഡോള ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾ പങ്കെടുക്കും. സിൽവർ ജൂബിലി തീം സോങ് ക്വയർ അവതരിപ്പിക്കും. സഭയുടെ ചരിത്രം അടങ്ങിയ സുവനീർ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. റവ. ജിജു ഉമ്മൻ (പ്രസിഡന്റ്‌ ), ഷെറി കെ. ജോർജ് (സെക്രട്ടറി), ജെയിംസ് ഉമ്മൻ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെയും ചർച്ച് ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.