ഡോ. ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസിന് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പുരസ്കാരം

തിരുവനന്തപുരം: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് നൽകുന്ന ജവഹർ പുരസ്ക്കാർ, മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ, ചെന്നൈ – ബാംഗ്ലൂർ, മലേഷ്യ/സിംഗപ്പൂർ/ഓസ്ട്രേലിയ/ ന്യൂസിലാൻഡ് ഭദ്രാസനങ്ങളുടെ അധ്യക്ഷൻ
ഡോ. ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസസിന് ലഭിച്ചു. സി കെ ആശ എം.എൽ.എ, സ്വാമി ഗുരുരത്നം ജഞാനതപസി, ഡോ.വി.പി സുഹൈബ് മൗലവി എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ സെന്ററിൽ തിരുവനന്തപുരം നോർത്ത് MLA ശ്രീ ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പുരസ്‌കാരം അഭിവന്ദ്യ തിരുമേനിക്ക് നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.