അപരനെ അന്യനായി കാണുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുന്നു

ഡോ.തോമസ് മാർ തീത്തോസ്

കൊട്ടാരക്കര: അപരനെ അന്യനായി കാണുമ്പോഴാണ് സംഘർഷങ്ങൾ ഉണ്ടാകുന്നതെന്നും സമസൃഷ്ടങ്ങളെ സഹോദരരായി കാണുന്ന ജീവിത മൂല്യം വളർത്തിയെടുക്കണമെന്നും മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് പറഞ്ഞു. ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഡയലോഗ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന 28മത് വാർഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. എപിജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റി പ്രഥമ വൈസ്ചാൻസലർ ഡോ.കുഞ്ചെറിയ.പി.ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. ദൈവീക ദർശനത്തിൽ അടിസ്ഥാനമായ ജീവിത വിജയം നേടുവാൻ മൂല്യാധിഷ്ഠിത ശീലങ്ങൾ ദൈനംദിന ജീവിതത്തിന്റെ  ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡയലോഗ് സെന്റർ  വൈസ് പ്രസിഡന്റ് ഡോ.ഏബ്രഹാം കരിക്കം, ഭദ്രാസന സെക്രട്ടറി റവ.ഷിബു ഏബ്രഹാം, ജൂബിലി മന്ദിരം സൂപ്രണ്ട്
റവ.ഷിബു ശാമുവേൽ, ഡയലോഗ് സെന്റർ  സെക്രട്ടറി ജോർജ് പണിക്കർ,റവ.എൽ.വർഗ്ഗീസ്, ഡോ.ജേക്കബ് തോമസ്, കെ.ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഡയലോഗ് സെന്ററിന്റെ  28മത് വാർഷിക പ്രഭാഷണം ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.