റായ്പൂർ എക്സൽ വിബിഎസ്സും യുവജന ക്യാമ്പും സമാപിച്ചു

റായ്പുർ: ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ (TCG) നേതൃത്വം നൽകിയ എക്സൽ വിബിഎസ്സും യുവജന ക്യാമ്പും സമാപിച്ചു.

TCG സീനിയർ പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര,
പാസ്റ്റർ ഷിബു കെ ജോൺ കല്ലട, ബെൻസൺ വർഗ്ഗീസ്, പ്രീതി ബിനു എന്നിവർ ക്ലാസുകളും ആരാധനയും നയിച്ചു. ഐ ജെൻ എന്ന തീം അടിസ്ഥാനപ്പെടുത്തി മെയ് 6 മുതൽ 12 വരെ നടന്ന വി ബിഎസ്സിൽ 600 ലധികം കുട്ടികൾ പങ്കെടുത്തു.
മെയ് 10-11 തീയതികളിൽ നടന്ന ക്യാമ്പിൽ 400 ലധികം യുവജനങ്ങളും സംബന്ധിച്ചു. അനേക യുവജനങ്ങൾ കർത്താവിൻ്റെ വേലയ്ക്കായി ജീവിതം നമർപ്പിച്ചു.
സിസ്റ്റർ ജിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സൺഡേ സ്കൂൾ അദ്ധ്യാപകരുടെ ടീമാണ് ക്രമീകരണങ്ങൾ ക്ക് നേത്യത്വം നൽകിയത്. വിബിഎസ്സിന്റെ ഭാഗമായി തയ്യാറാക്കിയ ഡെമോ ബൈബിൾ കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.