കോൾചെസ്റ്റർ ശാരോൻ സഭയും ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്ററും സംയുകതമായി പരസ്യയോഗം സംഘടിപ്പിച്ചു

കൊൾച്ചെസ്റ്റർ: യു.കെയിലെ തെരുവുകളിൽ സത്യ സുവിശേഷം എത്തിക്കുക എന്ന സുവിശേഷികരണ ദൗത്യത്തിന്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്റർ ഇവാഞ്ചലിസം ബോർഡും കോൾചെസ്റ്റർ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെയും സംയുകത നേതൃത്വത്തിൽ ക്ലാക്ടൻ ഓൺ സീ എന്ന ഇംഗ്ലണ്ടിലെ പട്ടണത്തിൽ പരസ്യയോഗം നടത്തി. ഏപ്രിൽ 20 ശനിയാഴ്ച ക്ലാക്ടൻ ഓൺ സീ സെന്ററിലും പരിസര പ്രദേശങ്ങളിലും പരസ്യയോഗങ്ങൾ സംഘടിപ്പിച്ചു.

അനേകർ സുവിശേഷം കേൾക്കുകയും പ്രാർത്ഥന ആവിശ്യപ്പെടുകയും ചെയ്തു. ദൈവദാസന്മാർ ദൈവവചനം പ്രഘോഷിച്ചു. യുവജനങ്ങൾ ഗാനങ്ങൾ ആലപിക്കുകയും ചിന്തനീയമായ സുവിശേഷ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ട്രാക്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്ലാക്ടൻ ഓൺ സീയിലെ വിശ്വാസസമൂഹവും കോൾചെസ്റ്റർ ശാരോൻ ഫെല്ലോഷിപ്പ് സഭാ വിശ്വാസികളും മികച്ച പിന്തുണയാണ് യോഗങ്ങൾക്ക് നൽകിയത്. ക്രൈസ്തവ എഴുത്തുപുര യൂ.കെ അപ്പർ റൂം കോഡിനേറ്റർ പാസ്റ്റർ ആശിഷ് അബ്രഹാമും ഇവാൻജെലിസം കോഡിനേട്ടേഴ്സ് ഇവാ. സാം തോമസ്സും, ഇവാ. റിജോയിസ് പി രാജനും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. യൂ കെയിൽ വേനൽ സമാഗതമായതോടെ വരും ദിനങ്ങൾ കൂടുതൽ ഇടങ്ങളിൽ പരസ്യയോഗങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.