ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധയും, യു.പി.എഫ് യു.എ.ഈയും പ്രളയബാധിത മേഖലയിൽ സന്നദ്ധ പ്രവർത്തങ്ങൾ തുടരുന്നു

ഷാർജാ: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് ഏറ്റവും ദുരിതമനുഭവിക്കുന്ന ഷാർജാ മേഖലയിൽ അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്തുകൊണ്ട് ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധയും, യു.പി.എഫ് യു.എ.ഈയും സംയുക്തമായി സന്നദ്ധ പ്രവർത്തനങ്ങൾ തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഷാർജയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർ വെള്ളകെട്ടിനാൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു.

പലർക്കും വീടിനു പുറത്തിറങ്ങാൻ കഴിയാതെ ഇപ്പോഴും സ്ഥിതി രൂക്ഷമായി തുടരുന്നു. ചില സ്ഥലങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ ലിഫ്റ്റുകൾ ഇപ്പോഴും വർക്ക് ചെയ്യുന്നില്ല. പല ഫ്ലാറ്റുകളും ഇരുട്ടിലാണ്. ആവശ്യക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനാണ് ഇപ്പോൾ ശ്രെദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പകർച്ചവ്യാധി സാധ്യത, ഇരുട്ടിൽ ആയിരിക്കുന്നവർ, ഭക്ഷണം ഇല്ലാതെ ഭാരപ്പെടുന്നവർ , കുഞ്ഞുങ്ങൾ, രോഗികൾ, പ്രായമുള്ളവർ തുടങ്ങിയവരെ ഓർത്ത് നമ്മുക്ക് പ്രാർത്ഥിക്കാം. ഷാർജ മുൻസിപ്പാലിറ്റിയും മറ്റ് സന്നദ്ധ സംഘടനകളും വളരെ പ്രശംസനീയമായി സേവനപ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ഷാർജയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ..
ഈ മേഖലയിൽ ഫുഡ്‌, കുടി വെള്ളം വാട്ടർ ബലൂൺസ്, വെള്ളത്തിൽ ട്രാസ്‌പോർട്ടഷൻ ചെയ്യുവാൻ ഉപയുക്തമായ വസ്തുക്കൾ എന്നിവ വളരെ അത്യാവശ്യം ആണ്. സഹകരിക്കുവാൻ ആഗ്രഹിക്കുന്നവരും, സഹായം ആവശ്യമുള്ളവരും ഈ നമ്പറുകളിൽ ബന്ധപ്പെടാം. 050 657 6490, 0527878174,050 729 8177, 056 558 1009

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.