ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം

വഡോദര/ ഗുജറാത്ത്‌: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ 2024-26 പ്രവർത്തന വർഷത്തേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഏപ്രിൽ ഏഴാം തീയതി വഡോദര ശാലേം പ്രയർ ഹോമിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻ ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ:

പ്രസിഡന്റ്: ബ്രദർ തങ്കച്ചൻ ജോൺ, വൈസ് പ്രസിഡന്റ് (മീഡിയ): പാസ്റ്റർ രാജേഷ് മത്തായി, വൈസ് പ്രസിഡന്റ് (പ്രൊജക്റ്റ്): പാസ്റ്റർ വിജയ് തോമസ്, സെക്രട്ടറി: പാസ്റ്റർ ജോയൽ സോളമൻ, ജോ. സെക്രട്ടറി (മീഡിയ): ബ്രദർ സാംമോൻ രാജു, ജോ. സെക്രട്ടറി (പ്രോജക്ട്): ബ്രദർ നവീൻ കുമാർ, ട്രഷറാർ: ബ്രദർ ഷിജു ഫിലിപ്, അസ്സോ. ട്രഷറാർ: ബ്രദർ എബി മണലിൽ, മീഡിയ കോർഡിനേറ്റർ: പാസ്റ്റർ ബിനുമോൻ ബേബി, ഇവാഞ്ചലിസം കോർഡിനേറ്റർ: പാസ്റ്റർ റെജി എബ്രഹാം, ശ്രദ്ധ കോർഡിനേറ്റർ: പാസ്റ്റർ ടൈറ്റസ് ജോസഫ്, അപ്പർ റൂം കോർഡിനേറ്റർ: സിസ്റ്റർ ഷീബ രാജേഷ്, ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ: സിസ്റ്റർ ജോളി ജോയ്, പാസ്റ്റർ ജിജി പോൾ, പാസ്റ്റർ ആശിഷ് ഫിലിപ്പ്, പാസ്റ്റർ ജോഫിൻ ജെയിംസ് (മെമ്പേഴ്സ്) എന്നിവരെയും തിരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ രാജേഷ് മത്തായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബ്രദർ ഷിജു ഫിലിപ്പ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പാസ്റ്റർ വി എ തോമസ്കുട്ടി പുതിയ ടീമിനുവേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി.പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.