വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ബൈബിൾ സ്റ്റഡിയും കൺവൻഷനും സമാപിച്ചു

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ബൈബിൾ സ്റ്റഡിയും കൺവൻഷനും ഇന്ന് കരോൾബാഗ് ആൽഫ ഗാർഡനിൽ സമാപിച്ചു.
11ന് ആരംഭിച്ച യോഗങ്ങളിൽ രാവിലെ 10നു ബൈബിൾ സ്റ്റഡിയും വൈകിട്ട് 6നു കൺവൻഷനുമാണ് നടന്നത്. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രഭാഷകനായിരുന്നു. പാസ്റ്റർ ഇ സി അനൂജ് പരിഭാഷ നിർവഹിച്ചു. സമാപന ദിവസം പാസ്റ്റർ കെ ജി മത്തായി അധ്യക്ഷത വഹിച്ചു. “നിനക്കുള്ളത് മുറികെ പിടിക്ക” എന്നതായിരുന്നു ചിന്താവിഷയം. ബ്രദർ ഷാജി, പാസ്റ്റർ യേശുനാഥ്‌ദാസ് , പാസ്റ്റർ അനിയൻ സാമൂവേൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി ബ്രദർ സാബു മത്തായി കൃതജ്ഞത അറിയിക്കുകയും അതിഥി പ്രഭാഷകന് മൊമെന്റോ നൽകി ആദരിച്ചു. WDPF ക്വയർ ഗാനങ്ങൾ ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading