കവിത: പടിയിറങ്ങിയ സത്യം | രാജൻ പെണ്ണുക്കര

കേട്ടുഞാനാശബ്ദം സിംഹഗർജ്ജനം പോൽ
സത്യമൊന്നും കേൾക്കണ്ടായെന്ന ഗർജ്ജനംസത്യങ്ങൾ കേൾക്കാനും കണ്ടില്ലാരേയും
സത്യങ്ങൾ അറിയാനും ശ്രമിച്ചില്ലയാരുമേ…

സത്യത്തിനു നേരെയവർ ചൂണ്ടി കൈവിരൽ
സത്യം പോലുമന്ന് വിറച്ചങ്ങ് നിന്നു പോയ്
സ്വർഗ്ഗവും മൂകസാക്ഷിയായ ദിനത്തെ
കരിദിനമെന്നു വിളിക്കാൻ തോന്നുന്നിപ്പൊഴും …

പടിയിറങ്ങി ഞാനുമന്നാ മദ്യാനവേളയിൽ
കണ്ണീർ തുള്ളികൾ വീണുടഞ്ഞു പടിവാതിലിൽ
തിരിച്ചൊന്നു മിണ്ടാനും ത്രാണിയില്ലാതെ
നടന്നകന്നു ഞാനും ഒരുകാതം അകലെയായി…

അങ്ങകലെ കേട്ടു ഞാൻ അട്ടഹാസം
അങ്ങുദൂരെ കേട്ടു ഞാൻ ആരവാരം
ആനന്ദത്താൽ മതിമറന്ന ആരവാരം
വിജയ ലഹരിയിൽ മതിമറന്ന ആഹ്ലാദം….

സത്യം പറഞ്ഞാൽ ലോകം തരും പ്രതിഫലം
എന്തെന്ന് തിരിച്ചറിഞ്ഞു ഞാനന്നാദ്യമായി
സത്യമാണ് ദൈവമെന്ന പരമസത്യം
മറന്നവർ ക്രൂശിച്ചു സത്യത്തേയാദിനം…

നെഞ്ചുപൊട്ടി പടിയിറങ്ങും നേരമന്ന്
കേട്ടു ഞാനാ മന്ദസ്വരം പുറകിലായി
നിന്നോടൊപ്പം പടിയിറങ്ങിപോന്നു ഞാനും
കാത്തുഞാൻ ഇരിക്കുന്നിവിടേറെ നേരമായി…

കൂടെയുണ്ട് ഞാനെന്ന വാക്കുമായി
പോകാം നമുക്കൊരുമിച്ചൊരു യാത്രയായി
ചെയ്യാനുണ്ടിനിയും ദൗത്യങ്ങളേറെ
ഓടാനുണ്ടിനിയും കാതങ്ങൾ അകലെ…

വന്നുചേരുന്നു ഇന്നു പുതുമുഖങ്ങൾ
തിങ്ങി നിറയുന്നു ഇരിപ്പിടങ്ങൾ
എല്ലാം താതന്റെ ദാനമെന്ന് കരുതി
ചവുട്ടി അരക്കുന്നു കണ്ണീർ പാടുകൾ…

ഇന്നും സത്യം അകത്തുണ്ടെന്ന തോന്നലല്ലേ
ഇല്ലാ ഞാനില്ലായെന്ന എന്നതല്ലേ സത്യം
എന്നിട്ടുമവരറിയുന്നോ ആ മഹാസത്യം
ഇല്ല തിരിച്ചറിയുന്നില്ലവരിപ്പോഴും….

ചെയ്തുപോയപരാധങ്ങൾ ഒന്നുചിന്തിക്കുകിൽ
തേടിവരും നിന്നെയവർ ഒരുനാൾ നിസ്സംശയം
വിലപിക്കും ഒരുനാൾ സുനിശ്ചയമേവരും
അതുതന്നെയല്ലേ കാലപ്രമാണം…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.