യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രി: 37 മത് പ്രാർത്ഥനാ സംഗമം

യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ 37)- മത് പ്രാർത്ഥനാ സംഗമം ജൂലൈ 13, ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ. ഗ്ലാഡ്സൺ വർഗീസ് (യു എ ഇ ) ദൈവവചനം സംസാരിക്കും.
പ്രസിദ്ധ ക്രൈസ്തവ ഗായകൻ
ബ്രദർ. ഷെറിൻ ബോസ് (ഖത്തർ) & ടീം ന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

2021 ൽ ആരംഭിച്ച പ്രാർത്ഥന കൂട്ടായ്മ ജൂണിൽ മൂന്ന് വർഷങ്ങൾ പിന്നിട്ടു. അതിരുകളില്ലാത്ത ദൈവസ്‌നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർ പരമ്പരയായി മീറ്റിംഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.