ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ 2024-26 ലെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 17 ന്

കുവൈറ്റ് സിറ്റി: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ 2024-2026 ലെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം അബ്ബാസിയായിലെ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്തയുടെ (ഓപ്പോസിറ്റ് ബെസ്റ്റ് ബേക്കർസ്‍ ബില്‍ഡിംഗ്‌) സഭാ ഹാളിൽ വെച്ച് ഏപ്രിൽ 17 ന് ബുധനാഴ്ച വൈകിട്ട് 7.00 പിഎം നു നടത്തപ്പെടുന്നു.‌

ബ്രദർ റോയ് കെ. യോഹൻനാൻ (സെക്രട്ടറി എൻ.ഇ.സി.കെ) 2024-2026 ലെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ജെയിംസ് ഏബ്രഹാം മുഖ്യ സന്ദേശം നൽകും. ദൈവിക വിടുതലിന്റെ അത്ഭുത സാക്ഷ്യമായി സിസ്റ്റർ സാറ ജെയിംസും പങ്കെടുക്കുന്ന യോഗത്തിൽ പാസ്റ്റർ സാം പള്ളം അദ്ധ്യക്ഷത വഹിക്കും. കെ. ഇ കുവൈറ്റ്‌ ചാപ്റ്റര്‍ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.
സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading